ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്കുള്ള നിരോധനം നീക്കി അമേരിക്ക. സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡേഷനും പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനവും നടത്തിയെന്ന് ബോയിംഗ് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്നാണ് കമ്ബനിയുടെ നിരോധനം നീക്കിയത്. 20 മാസത്തിന് ശേഷമാണ് ബോയിംഗ് വീണ്ടും പറക്കാനൊരുങ്ങുന്നത്.

“കഠിനമായിരുന്നു ഇതുവരെയുള്ള പാത. എന്നാല്‍ തുടക്കത്തിലേ പറഞ്ഞതുപോലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യമായ സമയം വേണ്ടിവന്നു. ഇപ്പോള്‍ എന്റെ കുടുംബത്തെ അതില്‍ യാത്ര ചെയ്യിക്കുന്നതില്‍ പോലും ഞാന്‍ പൂര്‍ണ്ണ സംതൃപ്ത്തനാണ്”.ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ ചീഫ് സ്റ്റീഫന്‍ ഡിക്‌സണ്‍ പറഞ്ഞു.

അഞ്ച് മാസത്തിനിടെ രണ്ട് അപകടങ്ങളുണ്ടായതോടെയാണ് ബോയിംഗ് 737 മാക്സിെന്റ സുരക്ഷയില്‍ ആശങ്കയുയര്‍ന്നത്. ഇന്തോനേഷ്യയിലും എത്യോപയിലുമായി നടന്ന അപകടങ്ങളില്‍ 346 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഭൂരിപക്ഷം രാജ്യങ്ങളും ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here