അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നും അ​മേ​രി​ക്ക​ന്‍ സൈ​ന്യ​ത്തെ പൂ​ര്‍​ണ​മാ​യും പി​ന്‍​വ​ലി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. സെ​പ്റ്റം​ബ​ര്‍ 11ഓ​ടെ സൈ​ന്യ​ത്തെ പി​ന്‍​വ​ലി​ക്കു​മെ​ന്നാ​ണ് ബൈ​ഡ​ന്‍ അ​റി​യി​ച്ച​ത്. സൈന്യത്തെ പിന്‍വലിച്ച ശേഷവും അഫ്ഗാനിസ്ഥാനെ പിന്തുണയ്ക്കുന്നത് അമേരിക്ക തുടരുമെന്നും എന്നാല്‍ സൈനികമായ പിന്തുണയുണ്ടാവില്ലെന്നുംജോ ബൈഡന്‍ വ്യക്തമാക്കി.

2001ല്‍ അമേരിക്കയുടെ വ്യോമാക്രമണം സ്ഥിരീകരിച്ച വൈറ്റ് ഹൗസിലെ അതേമുറിയില്‍ നിന്നാണ് സൈന്യത്തെ പിന്‍വലിക്കുന്ന വിവരവും പ്രഖ്യാപിക്കുന്നത്. സെപ്തംബര്‍ 11ന് 2001ലെ ഭീകരാക്രമണത്തിന്റെ 20ാം വാര്‍ഷികം കൂടിയാണ്. നാറ്റോ അഫ്ഗാന്‍ മിഷന്‍റെ ഭാഗമായി കുറഞ്ഞത് 2500 യുഎസ് സൈനികരാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ 3500ഓളം യുഎസ് സൈനികരാണ് അഫ്ഗാനിസ്ഥാനിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here