കുവൈത്തില്‍ ഇപ്പോഴും കോവിഡ് വ്യാപനം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശനവിലക്ക് തുടരാന്‍ സാധ്യത. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരാന്‍ കൊറോണ സുപ്രീം കമ്മിറ്റി – മന്ത്രിസഭക്ക് ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ നാല് ദിവസത്തിനിടെ 6130 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് . ആക്റ്റീവ് കേസുകളും തീവ്ര പരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണവും ഉയരുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് കൊറോണ അവലോകന സമിതി വിദേശികളുടെ പ്രവേശന വിലക്ക് നീട്ടാന്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് എത്തുന്നത് തടയുന്നതിനായി വിദേശികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് തുടരണം എന്നാണ് സമിതി നിലപാട് അറിയിച്ചിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here