പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ പ്രവാസികളുടെ ശബ്‍ദവും നാട്ടിലേക്ക് തിരിച്ചു വരാനുള്ള ആവശ്യങ്ങളെല്ലാംതന്നെ അധികാരികളെ അറിയിക്കുമെന്നും കൂടുതൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് എം ഡി ശ്രീ വി തുളസിദാസ്‌ അറിയിച്ചു.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ വാർത്ത മാധ്യമമായ ദുബൈമലയാളി നടത്തിവരുന്ന ലൈവ് ടോക്ക് ഷോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിനെക്കുറിച്ചും കേരളത്തിലേക്ക് മടങ്ങുന്നവർക്ക് പുതിയ പദ്ധതികളും സൗകര്യങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും ചർച്ചയിൽ വിഷയങ്ങളായിരുന്നു. നാട്ടിലേക്കുള്ള ചാർട്ടേർഡ് ഫ്ലൈറ്റുകളും വിസാ, ടിക്കറ്റ് സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകാൻ ചാർട്ടർ ബിസിനസ് ഡെവലപ്മെന്റ് ഹെഡ് അഹമ്മദ് ഷജീർ, സ്മാർട്ട് ട്രാവൽസ്‌ എം ഡി അഫി അഹമ്മദ് എന്നിവരും ചർച്ചയിലെ സാന്നിധ്യമായിരുന്നു.

മെയ് 25 മുതൽ ജൂൺ 1 വരെ യുഎഇ യിൽ നിന്ന് മാത്രം കണ്ണൂരിലേക്ക് 14 വിമാന സർവീസുകൾ എത്തുമെന്നും, എയർ ഇന്ത്യ വിമാനങ്ങളുടെ വൈഡ് ബോഡി എയർ ക്രാഫ്റ്റുകളും ലഭ്യമാക്കുന്നതിനെക്കുറിച്ച് നാളെ നടക്കുന്ന സിവിൽ എവിയേഷൻ അധികാരികളുമായുള്ള ചർച്ചയിൽ ഇക്കാര്യത്തിന് മുൻഗണന കൊടുക്കുമെന്നും ശ്രീ തുളസിദാസ്‌ ഉറപ്പുനൽകി. കൂടുതൽ ഫ്‌ളൈറ്റുകൾക്ക് വേണ്ടി പ്രവാസലോകത്തു നിന്നും കൂടുതൽ സമ്മർദം ആവശ്യമാണ്. അത്തരത്തിലുള്ള നീക്കങ്ങൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ 100 ഫ്‌ളൈറ്റ് വരെ ചാർട്ടർ ചെയ്യാൻ തരത്തിലുള്ള സൗകര്യങ്ങൾ ഉണ്ടെന്നും അതിനുവേണ്ടി അഹോരാത്രം പരിശ്രമം നടത്തുകയാണെന്നും ഈ വിഷയത്തിൽ തടസ്സമായി നിൽക്കുന്ന ചുവപ്പുനാട വലിച്ചെറിഞ്ഞാൽ കൂടുതൽ ഫ്‌ളൈറ്റുകൾ ഇന്ത്യയിലേക്ക് ഓപ്പറേറ്റ് ചെയ്യാമെന്ന് അഫി അഹമ്മദ് പ്രേക്ഷകരോട് പറഞ്ഞു. അതേസമയം കെ എം സി സി, ഇന്ത്യൻ അസോസിയേഷൻ പോലുള്ള സംഘടനകൾ ചാർട്ടർ ഫ്ലൈറ്റുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും അതിനാൽ യാത്ര സുഗമമാക്കാൻ കേന്ദ്രത്തിന്റെ അനുമതി കൂടി ഉടൻ നടപ്പാക്കണമെന്ന് അഹമ്മദ് ഷജീർ കൂട്ടിച്ചേർത്തു. കോവിഡ് പ്രാരംഭഘട്ടത്തിൽ തന്നെ പ്രാവസികൾക്ക് പല സഹായങ്ങളും നൽകിക്കൊണ്ട് യുഎഇ യിൽ മുൻനിരയിൽ നിൽക്കുന്നവരാണ് ഇരുവരും.

അടുത്തിടെ പ്രവാസ ലോകത്തെ വാർത്തകൾക്കും പ്രാവാസികളുടെ ആവശ്യങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് ദുബായ് മലയാളി നടത്തിവരുന്ന ലൈവ് ടോക്ക് ഷോ ഇതിനോടകം മികച്ച രീതിയിൽ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. സാമൂഹ്യ, രാഷ്ട്രീയ, കലാസാംസ്കാരിക മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി നടത്തിവരുകയാണ് ലൈവ് ടോക്ക് ഷോ. മുനീർ അൽവഫയാണ് ടോക്ക് ഷോ ഹോസ്റ്റ്. പ്രേക്ഷകരുടെ സംശയങ്ങൾക്ക് ലൈവിൽ തന്നെ പാനെലിസ്റ്റുകൾ മറുപടിയും നൽകുന്നുണ്ട്. വീഡിയോകൾ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ് www.facebook.com/dubaimalayalicom/live

ഇന്നത്തെ ചർച്ച കാണുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം….
https://www.facebook.com/dubaimalayalicom/videos/3264940350259442/

LEAVE A REPLY

Please enter your comment!
Please enter your name here