കുവൈത്തില്‍ ഈദ് അല്‍ അദാ ബലി പെരുന്നാള്‍ അവധി ദിനങ്ങളിലും കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം.എല്ലാ ദിവസങ്ങളിലും രാജ്യത്തെ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളും രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും.പ​ര​മാ​വ​ധി പേ​ര്‍​ക്ക്​ എ​ത്ര​യും വേ​ഗം വാ​ക്​​സി​ന്‍ ന​ല്‍​കി സാ​മൂ​ഹി​ക പ്ര​തി​രോ​ധം സാ​ധ്യ​മാ​ക്കാ​നാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ശ്ര​മി​ക്കു​ന്ന​ത്.

അതേസമയം ഫീല്‍ഡ് വാക്സിനേഷനിലൂടെ 1,60,000 വിദേശികള്‍ക്കു കോവിഡ് വാക്സിനേഷന്‍ നല്‍കാന്‍ സാധിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രാഥമിക ആരോഗ്യ വിഭാഗം മേധാവി ഡോ.ദിനാ അല്‍ ദുബൈബ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here