കു​വൈ​ത്തി​ല്‍ 25 ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തു.രാജ്യത്ത് ഒ​രു ദി​വ​സം 30,00​0ത്തോ​ളം പേ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്നുണ്ട്. അതേസമയം രാ​ജ്യ​ത്ത്​ വാ​ക്​​സി​ന്‍ ന​ല്‍​കി​യ​വ​ര്‍​ക്ക്​ ഗു​രു​ത​ര​മാ​യ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളോ മ​റ്റ്​ ബു​ദ്ധി​മു​ട്ടു​ക​ളോ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.ഒ​രു കി​ലോ​​മീ​റ്റ​റോ​ളം നീ​ളു​ന്ന വ​ലി​യ വ​രി മി​ഷ്​​രി​ഫി​ലെ വാ​ക്​​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ന്​ മു​ന്നി​ല്‍ കാ​ണാ​റു​ണ്ടെ​ങ്കി​ലും നി​ര​വ​ധി കൗ​ണ്ട​റു​ക​ളു​ള്ള​തി​നാ​ല്‍ പെ​ട്ടെ​ന്ന്​ പൂ​ര്‍​ത്തി​യാ​കു​ന്നു​ണ്ട്. പ​ര​മാ​വ​ധി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വാ​ക്​​സി​ന്‍ എ​ടു​ത്ത്​ മ​ട​ങ്ങാ​ന്‍ ക​ഴി​യു​ന്നു.

അതേസമയം രാജ്യത്ത് 20ാമ​ത്​ ബാ​ച്ച്‌​ ഫൈ​സ​ര്‍ വാ​ക്​​സി​ന്‍ ഞാ​യ​റാ​ഴ്​​ച എ​ത്തി​ക്കും. ഒ​രു ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ന്‍ കൂ​ടി​യാ​ണ്​ എ​ത്തി​ക്കു​ക. എ​ല്ലാ ആ​ഴ്​​ച​യും ഫൈ​സ​ര്‍ ഷി​പ്മെന്‍റു​ള്ള​ത്​ കു​വൈ​ത്തി​ന്​ വ​ലി​യ ആ​ശ്വാ​സ​മാ​ണ്. കു​ത്തി​വെ​പ്പ്​ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ കു​വൈ​ത്തി​ന്​ കൂ​ടു​ത​ല്‍ ഡോ​സ്​ മ​രു​ന്ന്​ ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഫൈ​സ​ര്‍ വാ​ക്​​സി​ന്‍ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തിന്റെ വി​ല​യി​രു​ത്ത​ല്‍.

LEAVE A REPLY

Please enter your comment!
Please enter your name here