കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഇ​ട​വേ​ള​ക​ളി​ല്ലാ​ത്ത പോ​രാ​ട്ടം തു​ട​രു​ന്ന യു.​എ.​ഇ വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ ന​ട​ത്തു​ന്ന​ത് അ​ത്യു​ജ്ജ്വ​ല മു​ന്നേ​റ്റം. കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണ നി​ര​ക്കി​ല്‍ ലോ​ക​ത്ത് ര​ണ്ടാം​സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ യു.​എ.​ഇ ഇ​ടം​പി​ടി​ച്ചു​ക​ഴി​ഞ്ഞു. ഇ​സ്രാ​യേ​ലാ​ണ് ഈ ​രം​ഗ​ത്ത് യു.​എ.​ഇ​ക്ക് മു​ന്നി​ലു​ള്ള​ത്. നൂ​റു​പേ​രി​ല്‍ 11.8 ഡോ​സ് എ​ന്ന നി​ര​ക്കി​ലാ​ണ് യു.​എ.​ഇ മു​ന്നേ​റു​ന്ന​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്കി​ല്‍ ഏ​റ്റ​വും മു​ന്‍​പ​ന്തി​യി​ലു​ള്ള യു.​എ.​ഇ വാ​ക്സി​നേ​ഷ​ന്‍ രം​ഗ​ത്തും ലോ​ക​രാ​ജ്യ​ങ്ങ​ള്‍​ക്ക് മാ​തൃ​ക​യാ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 80,683 പേ​ര്‍​ക്കാ​ണ് യു.​എ.​ഇ​യി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കി​യ​ത്. വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 11,67,251 ആ​യി.

നൂ​റു​പേ​രി​ല്‍ 11.8 ഡോ​സ് എ​ന്ന ക​ണ​ക്കി​ല്‍ വാ​ക്സി​നെ​ത്തി​ക്കാ​ന്‍ യു.​എ.​ഇ​ക്ക് ഇ​തി​ന​കം ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പാ​ദ​വ​ര്‍​ഷ​ത്തി​ല്‍ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​പേ​ര്‍​ക്കെ​ങ്കി​ലും വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യു.​എ.​ഇ​യു​ടെ വാ​ക്സി​നേ​ഷ​ന്‍ യ​ജ്ഞം മു​ന്നേ​റു​ന്ന​ത്. വാ​ക്സി​നേ​ഷ​ന് ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തി​ന് ദേ​ശീ​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ങ്ങ​ളും ഈ ​രം​ഗ​ത്ത് കൈ​കോ​ര്‍​ക്കു​ന്നു​ണ്ട്. അ​ബൂ​ദ​ബി​യി​ലെ സെന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ല്‍ വ​ഴി ഏ​ഴാ​യി​രം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി. കൂ​ടു​ത​ല്‍ ദേ​വാ​ല​യ​ങ്ങ​ള്‍ അ​ടു​ത്ത​ദി​വ​സം യ​ജ്ഞ​ത്തിെന്‍റ ഭാ​ഗ​മാ​കും.

LEAVE A REPLY

Please enter your comment!
Please enter your name here