വന്ദേഭാരത്​ മിഷ​െൻറ ഭാഗമായി ഒക്​ടോബറിൽ ഒമാനിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്​ടോബർ ഒന്നു മുതൽ 24 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ മൊത്തം 70 സർവീസുകളാണ്​ വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക്​ ഉണ്ടാവുക. ഇതിൽ 35 എണ്ണം കേരളത്തിലേക്കാണ്​. മസ്​കത്തിൽ നിന്ന്​ കോഴിക്കോടിന്​ എട്ട്​ സർവീസും കണ്ണൂരിന്​ ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറ്​ സർവീസുകളുമാണ്​​ ഉള്ളത്​. ബാക്കി എട്ട്​ സർവീസുകളും സലാലയിൽ നിന്നാണ്​.

ഒക്​ടോബർ ഒന്നിന്​ മസ്​കത്തിൽ നിന്ന്​ തിരുവനന്തപുരത്തിനാണ്​ കേരളത്തിലേക്കുള്ള ആദ്യ വിമാനം. അന്നു തന്നെ സലാലയിൽ നിന്ന്​ കണ്ണൂർ/കൊച്ചി റൂട്ടിൽ സർവീസുണ്ട്​. സലാലയിൽ നിന്നുള്ള മറ്റ്​ സർവീസുകളും തീയതിയും: കോഴിക്കോട്/തിരുവനന്തപുരം (മൂന്ന്​); കണ്ണൂർ/മുംബൈ (എട്ട്​); കോഴിക്കോട്​/തിരുവനന്തപുരം (10); കണ്ണൂർ​/കൊച്ചി (15); കോഴിക്കോട്​/തിരുവനന്തപുരം (17); കണ്ണൂർ/കൊച്ചി (22); കോഴിക്കോട്/തിരുവനന്തപുരം (24).

LEAVE A REPLY

Please enter your comment!
Please enter your name here