അജ്മാനിലെ വാ​ഹ​ന​പാ​ര്‍​ക്കി​ങ് സം​വി​ധാ​നം നൂ​റു​ ശ​ത​മാ​നം സ്​​മാ​ര്‍​ട്ടാ​കു​ന്നു. അ​ജ്​​മാ​ന്‍ ന​ഗ​ര​സ​ഭ​യു​ടെ ന​ഗ​രാ​സൂ​ത്ര​ണ വി​ഭാ​ഗ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.പാ​ര്‍​ക്കി​ങ് മെ​ഷീ​നി​ല്‍ നാ​ണ​യ​മി​ട്ട് ര​സീ​ത് വാ​ഹ​ന​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന പ​ഴ​യ രീ​തി ഇ​നി​യി​ല്ല. ന​ഗ​ര​ത്തി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്താ​ല്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍​നി​ന്ന് എ​സ്.​എം.​എ​സ് അ​യ​ച്ച്‌ പാ​ര്‍​ക്കി​ങ് ഫീ​സ് അ​ട​ക്കു​ന്ന സ്​​മാ​ര്‍​ട്ട് സം​വി​ധാ​നം മാ​ത്ര​മാ​ണ്​ ഇ​നി പ്ര​വ​ര്‍​ത്തി​ക്കു​ക.

5155 എ​ന്ന ന​മ്ബ​റി​ലേ​ക്ക് നി​ര്‍​ത്തി​യി​ടു​ന്ന വാ​ഹ​ന​ത്തിന്റെ പ്ലേ​റ്റ് ന​മ്ബ​റും കോ​ഡും, വാ​ഹ​നം ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത എ​മി​റേ​റ്റിന്റെ കോ​ഡും നി​ശ്ചി​ത ഫോ​ര്‍​മാ​റ്റി​ല്‍ അ​യ​ച്ചാ​ല്‍ മൊ​ബൈ​ല്‍ ബാ​ല​ന്‍​സി​ല്‍​നി​ന്ന് പാ​ര്‍​ക്കി​ങ് ഫീ​സ് ഈ​ടാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്.

LEAVE A REPLY

Please enter your comment!
Please enter your name here