രാജ്യത്ത് വീഡിയോ കോള്‍ ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം വീഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

രാജ്യത്ത് വീഡിയോ കോള്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് അനിയന്ത്രിതമായാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാ​ഗ്രാം,വാട്സ്‌ആപ്പ്, ബോട്ടിം, ഐഎംഒ, സ്കൈപ്പ് തുടങ്ങിയ വീഡിയോ കോള്‍ ആപ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ ഒരു നിയമം അനുസരിച്ചല്ല. ഐടി നിയമ ഭേഭഗതി നടപ്പാക്കുമ്ബോള്‍ ഇത്തരം ആപ്പുകളെയും നിയന്ത്രിക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതേസമയം, വിഷയത്തില്‍ ഔദ്യോ​ഗിക സ്ഥിരീകണം ലഭിച്ചിട്ടില്ല.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പുകളെ നിരോധിക്കാനാവും ആദ്യഘട്ടത്തില്‍ കേന്ദ്രം ശ്രമിക്കുക. ഇത് പിന്നീട് മറ്റു ആപ്ലിക്കേഷനുകളിലേക്കും നിയന്ത്രണം വ്യാപിപ്പിക്കും. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടികള്‍. അതേസമയം, ഐടി നിയമം ഭേദ​ഗതി ചെയ്യുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് പുതിയ് നീക്കമുണ്ടാവില്ലെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here