ശിവശങ്കറിനെതിരെ എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ നല്‍കിയ പരാതിയിൽ വിജിലന്‍സ് അന്വേഷണത്തിന് നീക്കമെന്ന് സൂചന. ശിവശങ്കറിനെതിരെ നൽകപ്പെട്ട പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറി.

അന്വേഷണത്തിന് അനുമതി തേടിയാണ് പരാതി കൈമാറിയത് സ്വപ്‌ന സുരേഷിന്റെ നിയമനം , ഐടി വകുപ്പുമായി ബന്ധപ്പെട്ട കരാറുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ അന്വേഷണം വേണമെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമിക അന്വേഷണം നടത്തണമെങ്കില്‍ പോലും സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നിരിക്കെയാണ് പരാതി സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here