വിസ്താര എയർലൈൻസിന്റെ മുംബൈ- അബൂദബി പ്രതിദിന സര്‍വീസിന് തുടക്കമായി. മുംബൈയില്‍ നിന്നും വൈകിട്ട് 7.10ന് പുറപ്പെട്ട കന്നി വിമാനം യുഎഇ അബൂദബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി.

മുംബൈയില്‍ നിന്ന് റാസല്‍ഖൈമയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ആദ്യ സര്‍വീസും കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. നിലവില്‍ പ്രതിദിന സര്‍വീസുകള്‍ക്ക് 625 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍.

റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, റാക് അന്താരാഷ്ട്ര വിമാനത്താവള മേധാവി ശൈഖ് സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവര്‍ ആദ്യ വിമാനത്തെ സ്വീകരിക്കാനെത്തി. 180 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ പീറ്റര്‍ എല്‍ബേര്‍സും ഉണ്ടായിരുന്നു.

യാത്രക്കാര്‍ക്ക് ബിസിനസ്, പ്രീമിയം ഇകോണമി, ഇകോണമി ക്ലാസ് സേവനം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here