തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്കരനാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു. ആഗസ്റ്റ് 12നാണ് വോട്ടര്‍ പട്ടികയുടെ കരട് രൂപം പ്രസിദ്ധീകരിച്ചത്.

നവംബറിലാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here