ഇന്റർനെറ്റ് ഉപയോഗത്തിൽ സ്വകാര്യത ഉറപ്പുവരുത്തുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾക്ക്(വി.പി.എൻ) യു.എ.ഇയിലും ആവശ്യക്കാർ വർധിക്കുന്നു. ഈ വർഷം ഗൾഫിലാകെ വി.പി.എൻ ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 30ശതമാനം വർധിച്ചതായാണ് ‘നോഡ് സെക്യൂരിറ്റി’പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം യു.എ.ഇയിൽ വി.പി.എൻ ആവശ്യക്കാരുടെ എണ്ണം 36 ശതമാനമാണ് വർധിച്ചത്. ശരിയായ രീതിയിലും നിയമവിരുദ്ധമായും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഗവൺമെന്റിന്റെയും ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് വി.പി.എൻ ഉപയോഗിക്കുന്നതെങ്കിൽ നിയമവിരുദ്ധമല്ല. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ആഭ്യന്തര ആവശ്യങ്ങൾക്കായി വി.പി.എൻ ഉപയോഗിക്കാം.
Home UAE Government Latest Updates വി.പി.എൻ ഉപയോഗം കൂടുന്നു; നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പിടിവീഴും