കേരളത്തിൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ടെ ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. അ​ണ​ക്കെ​ട്ടു​ക​ളു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. നീ​രൊ​ഴു​ക്കും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഇടുക്കി ഡാമില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2391.04 അടിയില്‍ എത്തിയതിനാലാണ് ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ 20 ന് മുന്‍പേ ജലനിരപ്പ് 2396.85 അടിയിലെത്തിയാല്‍ ഓറഞ്ച് അലേര്‍ട്ടും, 2397.85 അടിയിലെത്തിയാല്‍ റെഡ് അലേര്‍ട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാല്‍ ഡാം തുറക്കും. അതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here