വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ബാറ്റ്‌സ്മാന്‍ എവര്‍ട്ടണ്‍ വീകിസ് (95) അന്തരിച്ചു. വെസ്റ്റ് ഇന്‍ഡീസിന്റെ ‘മൂന്ന് ഡബ്ല്യു’കളിലെ അവസാനത്തയാളാണ് വിട പറഞ്ഞത്. കരീബിയയില്‍ ക്രിക്കറ്റിന്റെ സ്ഥാപക പിതാവ് കൂടിയാണ് എവര്‍ട്ടണ്‍.

40കളിലെയും 50കളിലെയും ഇതിഹാസ ബാറ്റിംഗ് താരമായിരുന്ന അദ്ദേഹത്തിന് ശ്രദ്ധേയമായ ടെസ്റ്റ് കരിയറാണുള്ളത്. 22ാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ഒരു പതിറ്റാണ്ടിന് ശേഷം പാക്കിസ്ഥാനെതിരെ ട്രിനിഡാഡിലായിരുന്നു അവസാന ടെസ്റ്റ്.

48 ടെസ്റ്റുകളില്‍ നിന്നായി 4455 റണ്‍സ് നേടി. 1948ല്‍ തുടര്‍ച്ചയായി അഞ്ച് സെഞ്ച്വറി നേടിയ റെക്കോര്‍ഡുമുണ്ട്. ആറാമത്തെ മത്സരത്തില്‍ 90 റണ്‍സും നേടിയിരുന്നു. ടെസ്റ്റില്‍ അതിവേഗം ആയിരം റണ്‍സ് തികച്ച റെക്കോര്‍ഡുമുണ്ട്. വിരമിച്ചതിന് ശേഷം കോച്ച്, ടീം മാനേജര്‍, മാച്ച് റഫറി കുപ്പായങ്ങളുമണിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here