ഇന്ത്യയുടെ പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിന്‍ വാക്‌സീന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ അംഗീകാരം. വാക്‌സീന്‍ ലോകമെങ്ങും ഉപയോഗിക്കാന്‍ ഡബ്ല്യുഎച്ച്ഒ അനുമതി നല്‍കി. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും യോജ്യമെന്നും വാക്‌സിനെ കുറിച്ചുള്ള വിലയിരുത്തല്‍. വാക്‌സീന്‍ വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

ഇതോടെ വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യയിലെ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ദക്ഷിണ കൊറിയയിലെ ആസ്ട്രാസെനക-എസ്‌കെ ബയോ എന്നീ സ്ഥാപനങ്ങള്‍ക്ക് യുഎന്‍ പിന്തുണയോടെയുള്ള കോവിഡ് നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്കായി വാക്‌സീന്‍ നല്‍കാനാകും. ഓക്‌സ്ഫഡ് സര്‍വകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച്, പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച വാക്‌സീനാണ് കൊവിഷീല്‍ഡ്.

LEAVE A REPLY

Please enter your comment!
Please enter your name here