ഗുരുതരാവസ്ഥയിലുള്ള കോവിഡ് -19 രോഗികൾക്ക് വേണ്ടി കൂടുതൽ ഡെക്സമെതസോൺ ഉത്പാദിപ്പിക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന.കൊറോണ വൈറസ് രോഗികളിൽ മരണനിരക്ക് കുറയ്ക്കുന്നതിനായി, വിലകുറഞ്ഞ കോർട്ടികോസ്റ്റീറോയിഡ് ഡെക്സമെതസോൺ വേഗത്തിൽ ഉത്പാദിപ്പിക്കാനാണ് സംഘടന തിങ്കളാഴ്ച ആവശ്യപ്പെട്ടത്. ലോകമെമ്പാടുമുള്ള 470,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 9 ദശലക്ഷത്തിൽ അധികം ആളുകളെ ബാധിക്കുകയും ചെയ്ത ഈ വൈറസിനെ ചികിത്സിക്കുന്നതിനായി ഈ മരുന്ന് പ്രതീക്ഷയുടെ നൽകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ബ്രിട്ടനിലെ ഗവേഷകർ പ്രഖ്യാപിച്ച പരീക്ഷണ ഫലങ്ങൾ പ്രകാരം സന്ധിവാതം പോലുള്ള രോഗങ്ങളുടെ വീക്കം കുറയ്ക്കുന്നതിന് 1960 ൽ മുതൽ ഉപയോഗിക്കുന്ന ഡെക്സമെതസോൺ എന്ന ജനറിക് മരുന്നാണ് അവിടത്തെ മരണനിരക്ക് മൂന്നിലൊന്നായി കുറച്ചതെന്ന് സൂചിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here