ചൈനീസ് വാക്സിനുകളായ സിനോവാക്, സിനോഫാം എന്നിവ രണ്ട് ഡോസ് എടുത്തവർക്ക് നിബന്ധനയോടെ സൗദിയിൽ പ്രവേശിക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവർ സൗദി സർക്കാർ അംഗീകരിച്ച വാക്സിനുകളായ ആസ്ട്രസെനക, ഫൈസർ, മോഡേണ, ജോൺസൻ ആൻഡ് ജോൺസൺ എന്നിവയിൽ ഏതെങ്കിലും ഒന്ന് ബൂസ്റ്റർ ഡോസായി എടുക്കുകയും 14 ദിവസം പിന്നിടുകയും ചെയ്തിരിക്കണം.

ഇങ്ങിനെയുള്ളവർ ആവശ്യമായ വിവരങ്ങൾ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സൗദിയിലെത്തിയാൽ അവർക്ക് ഒരാഴ്ചത്തെ നിർബന്ധിത ഇന്സ്ടിട്യൂഷനൽ ക്വാറന്റീൻ ആവശ്യമില്ല. ഈ വിവരങ്ങൾ രേഖപ്പെടുത്താനായി മുഖീം പോർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ ഇങ്ങിനെ വരുന്നവർ യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ കോവിഡ് പരിശോധന നെഗറ്റീവ് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.

സിനോഫാം, സിനോവാക് വാക്സിനുകൾ രണ്ട് ഡോസ് എടുത്തവർക്ക് യു.എ.ഇയും ബഹ്‌റൈനും നിലവിൽ മറ്റു വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് മൂന്നാം ഡോസ് ബൂസ്റ്റർ ആയി കുത്തിവെക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here