ശ​ര​ത്കാ​ലം വി​രു​ന്നെ​ത്തി​യ​തോ​ടെ യു.​എ.​ഇ​യു​ടെ ഉ​യ​ര​ങ്ങ​ളി​ല്‍ പ്ര​കൃ​തി ഒ​രു​ക്കി​യ മ​നോ​ഹ​ര വി​നോ​ദ​കേ​ന്ദ്ര​മാ​യ റാ​സ​ല്‍ഖൈ​മ ജ​ബ​ല്‍ ജൈ​സി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ എ​ത്തി​ത്തു​ട​ങ്ങി. യാ​ത്ര​യി​ലു​ട​നീ​ളം വ​ന്യ​മാ​യ അ​നു​ഭൂ​തി ന​ല്‍കു​ന്ന ജ​ബ​ല്‍ ജൈ​സി​ല്‍ അ​ധി​കൃ​ത​ര്‍ കൂ​ടു​ത​ല്‍ സാ​ഹ​സി​ക -വി​നോ​ദ- അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത​വാ​രം പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്ന യു.​എ.​ഇ​യു​ടെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ​ശാ​ല​യോ​ടൊ​പ്പം ബീ​യ്ര്‍ ഗ്രി​ല്‍സ് എ​ക്സ്പോ​ളേ​ര്‍സ് ക്യാ​മ്പി​െൻറ (ബി.​ജി.​ഇ.​സി) പ്ര​വ​ര്‍ത്ത​ന​വും ഒ​ക്ടോ​ബ​റി​ല്‍ ജ​ബ​ല്‍ ജൈ​സി​ല്‍ തു​ട​ങ്ങു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും സ​ന്ദ​ര്‍ശ​ക​രി​ല്‍ ആ​കാം​ഷ​യു​ണ​ർ​ത്തി.

ബീ​യ്ര്‍ ഗ്രി​ല്‍സ് സ​ര്‍വൈ​വ​ല്‍ അ​ക്കാ​ദ​മി​യി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​ന​വും ന​ല്‍കും. യു.​കെ കേ​ന്ദ്ര​മാ​യ ബി.​ജി.​ഇ.​സി​യു​ടെ മി​ഡി​ല്‍ ഈ​സ്​​റ്റി​ലെ പ്ര​ഥ​മ സം​രം​ഭ​മാ​ണ് ജ​ബ​ല്‍ ജൈ​സി​ലേ​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഹോ​ട്ട​ല്‍ സം​വി​ധാ​നം 2021ല്‍ ​പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​കും. ര​ണ്ടു​വ​ര്‍ഷം മു​മ്പ് ലോ​ക​ത്തി​ലെ നീ​ള​മേ​റി​യ സി​പ്പ്​​ലൈ​ന്‍ ജ​ബ​ല്‍ ജൈ​സി​ല്‍ പ്ര​വ​ര്‍ത്തി​ച്ച് തു​ട​ങ്ങി​യി​രു​ന്നു. ഗി​ന്ന​സ് റെ​ക്കോ​ഡ്​ നേ​ടി​യ സി​പ്പ്​​ലൈ​ന്​​ സ​മാ​ന്ത​ര​മാ​യി പു​തി​യ ര​ണ്ട് സി​പ്പ്​​ലൈ​ന്‍ കൂ​ടി അ​ധി​കൃ​ത​ര്‍ ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്നു. പ്ര​കൃ​തി ക​നി​ഞ്ഞു​ന​ല്‍കി​യ വി​സ്മ​യ കാ​ഴ്​​ച​ക​ള്‍ക്കൊ​പ്പം അ​ധി​കൃ​ത​രു​ടെ മു​ന്‍കൈ​യി​ല്‍ ന​ട​ന്ന വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് മാ​ത്രം പ്രാ​പ്യ​മാ​യി​രു​ന്ന ജ​ബ​ല്‍ ജൈ​സി​നെ സാ​ധാ​ര​ണ​ക്കാ​ര്‍ക്കും ല​ഭ്യ​മാ​ക്കി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here