ഇ-ലേണിംഗ് കുട്ടികളുള്ള വനിതാ ദുബായ് സർക്കാർ ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാമെന്ന് ദുബായ് കിരീടാവകാശിയും എക്സി ക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. കുട്ടികളുടെ വിദൂര പഠനത്തിന് മേൽനോട്ടം വഹിക്കാൻ ആരുമില്ലാത്ത പുരുഷ ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.

ഓഗസ്റ്റ് 30 മുതൽ സ്കൂളുകൾ വീണ്ടും തുറക്കു മ്പോൾ കുട്ടികൾ ഇ-ലേണിംഗ് തുടരുമ്പോൾ ഇത് സഹായിക്കും. ഒൻപതാം ഗ്രേഡിലും താഴെയുമുള്ള കുട്ടികളുള്ള അമ്മമാർക്കാണ് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അർഹതയുള്ളത്. കുട്ടികൾ വിദൂരമായി ക്ലാസുകളിൽ പങ്കെടുക്കു ന്ന ദിവസങ്ങളിൽ മാത്രമേ അവർക്ക് വീട്ടിൽ നിന്ന് ജോലിചെയ്യാൻ അനുവാദമുള്ളൂ.

ജീവനക്കാരുടെ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടു ക്കുന്നതിനുള്ള സർക്കാരിന്റെ സമീപനമാണ് ഈ നിർദ്ദേശങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് സർക്കാർ മാനവവിഭവ ശേഷി വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുല്ല അലി ബിൻ സായിദ് അൽ ഫലാസി പറഞ്ഞു. ദുബായ് സർക്കാർ ജീവനക്കാരുടെ സന്തുഷ്ടവും സന്തുലിതവുമായ ജീവിതം വഴി കുടുംബ സ്ഥിരത ഉറപ്പുവരുത്തുന്നതി നുള്ള ഷെയ്ഖ് ഹംദാന്റെ താൽപ്പര്യവും ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here