ഖത്തര്‍ ലോകകപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറിമാരും രംഗത്തുണ്ടാവുമെന്ന് സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ. ഫിഫ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞരിക്കുന്നത്. 2022, 2026 പുരുഷ ഫുട്ബാള്‍ ലോകകപ്പുകളില്‍ വനിതാ റഫറിമാരുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി വനിതാ റഫറിമാര്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്.

ഇത് ഫിഫ അംഗീകരിക്കുകയും അവര്‍ക്കുള്ള ആദരമെന്ന നിലയില്‍ കൂടിയാണ് വനിതകളെ ലോക കപ്പ് പോലെ ഒരു മഹാ ടൂര്‍ണമെന്റില്‍ അവര്‍ക്ക് നിയന്ത്രണാധികാരം നല്‍കുകയും ചെയ്യുന്നത്. കോവിഡിന് ശേഷം സ്റ്റേഡിയങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതില്‍ ഫിഫ ലോക ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് മികച്ച അനുഭവമുണ്ടാക്കിയെന്നും ഫിഫ മേധാവി അഭിമുഖത്തില്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here