ലോകകപ്പ് കാണാൻ മെഗാ സ്‌ക്രീനിൽ അവസരമൊരുക്കി ദുബൈ. ലോകകപ്പ് ആസ്വദിക്കാൻ പതിനൊന്ന് ബിഗ് സ്‌ക്രീനുകളാണ് ഒരുക്കിയിരിക്കുക.

ദുബായ് ഹാർബറാണ് ലോകകപ്പ് കാണാനുള്ള സ്ഥലങ്ങളിൽ ഒന്നാമത്.. കടലിന്നഭിമുഖമായി പ്രത്യേകം ഒരുക്കിയ ഇരിപ്പിടങ്ങളിൽ കാണികൾക്ക് ലോകകപ്പ് ആസ്വദിക്കാം.

ലോകകപ്പ് ദിനങ്ങളിൽ പതിനായിരം പേരെ സ്വീകരിക്കാനാണ് ഹാർബർ ഒരുങ്ങുന്നത്. 330 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ക്രീനാണ് ഇതിനായി സ്ഥാപിക്കുന്നത്. രുചിദായക വിഭവങ്ങൾ കഴിച്ചും അനുബന്ധമായി കലാപരിപാടികൾ ഒരുക്കിയും വിശ്രമവേളകൾ കാണികൾക്ക് ആനന്ദപ്രദമാക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here