ബാഴ്‌സലോണ ഇതിഹാസ താരവും ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ പരിശീലകനായ സാവി ഹെര്‍ണാണ്ടസ് കോവിഡ് മുക്തനായി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സാവി തന്നെയാണ് രോഗം ഭേദമായതായി അറിയിച്ചത്.രോഗമുക്തനായ അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും താമസിയാതെ സദ്ദ് പരിശീലക ചുമതലകളില്‍ തിരികെ എത്തുകയും ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് സാവി കോവിഡ് ബാധിതനാണെന്ന വാര്‍ത്ത അല്‍-സദ്ദ് ക്ലബ്ബ് പുറത്തുവിട്ടത്. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഖത്തര്‍ സ്റ്റാര്‍സ് ലീഗ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കോവിഡ് പരിശോധനയിലാണ് മുന്‍ സ്പാനിഷ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ബാഴ്സലോണക്ക് വേണ്ടി നാല് തവണ ചാമ്ബ്യന്‍സ്​ ലീഗും എട്ട് തവണ ലാലിഗയും നേടിയ 40കാരനായ സാവി, 2010ല്‍ ലോകകപ്പും 2008,2012 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പും നേടിയ സ്​പെയിന്‍ ദേശീയ ടീമില്‍ അംഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here