അബൂദബിയില്‍ സിനോഫാം വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്​റ്റര്‍ ഡോസായി ഫൈസര്‍ വാക്സിന്‍ കൂടി എടുക്കാമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.ഇത് കൂടുതല്‍ ശക്തമായ പ്രതിരോധ ശേഷി നല്‍കുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തല്‍.

സിനോഫാം വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ച്‌ ആറ് മാസം പിന്നിട്ടവര്‍ക്ക് വേണമെങ്കില്‍ ബൂസ്​റ്റര്‍ ഡോസായി ഫൈസര്‍ വാക്സിന്‍ സ്വീകരിക്കാം. മരുന്ന് സ്വീകരിക്കുന്ന വ്യക്തിയുടെയും പരിശോധിക്കുന്ന ഡോക്ടറുടെയും സമ്മതപത്രം ഹാജരാക്കിയാകും അബൂദബിയില്‍ ഇത്തരത്തില്‍ ബൂസ്​റ്റര്‍ ഡോസ് നല്‍കുകഎന്നും അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here