ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും സമ്പന്നൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. 43,200 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 35–ാം സ്ഥാനമാണ് യൂസഫലിക്ക്. മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ്– 32,400 കോടി രൂപ, സ്ഥാനം 45. ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽനാഥ്– 2,8800 കോടി രൂപ, സ്ഥാനം 54. ജോയ് ആലുക്കാസ്– 24,800 കോടി രൂപ, സ്ഥാനം 69. ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ– 24,400 കോടി രൂപ, സ്ഥാനം 71 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്ഥാനവും ആസ്തിയും.