കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ആളുകളെ തിരഞ്ഞെടുക്കുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ(ഡിസിജിഐ) നിര്‍ദേശം. ഇതുവരെ വാക്​സിന്‍ കുത്തിവെച്ചവരില്‍ സുരക്ഷാനിരീക്ഷണം ശക്തമാക്കണം. അത്​ സംബന്ധിച്ച രൂപരേഖയും റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. ട്രയലിന്​ വളണ്ടിയര്‍മാരായി എത്തിയവരുടെ വിവരങ്ങളും നല്‍കണം. സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരീക്ഷണത്തിന് ആളുകളെ തെരഞ്ഞെടുക്കുന്നത് പുനരാരംഭിക്കുന്നതിന് മുന്‍പ് യു.കെ യിലേയും ഇന്ത്യയിലേയും ഡാറ്റ ആന്‍റ്​ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും ഡി.സി.ജി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓക്​സ്​ഫഡ്​ സര്‍വകലാശാലയും ആസ്​ട്ര സെനക്കയും ചേര്‍ന്ന്​ വികസിപ്പിച്ച ‘കോവഷീല്‍ഡ്​’ എന്ന കോവിഡ്​ പ്രതിരോധ വാക്​സിന്റ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്​ സെറം ഇന്‍സ്​റ്റിറ്റ്യൂട്ടാണ്​. മഹാരാഷ്​ട്രയിലെ പൂനെയില്‍ ആഗസ്​റ്റ്​ 27 നാണ് ആളുകളില്‍ കുത്തിവെച്ചുള്ള രണ്ടാംഘട്ട പരീക്ഷണം നടത്തിയത്​. വളണ്ടിയര്‍മാര്‍ക്ക്​ എത്ര ഡോസ്​ വീതം നല്‍കിയെന്നത്​ ഇന്‍സ്​റ്റിറ്റ്യൂട്ട്​ വ്യക്തമാക്കിയിട്ടില്ല. മൂന്നാംഘട്ട പരീക്ഷണത്തില്‍ രാജ്യത്തെ 17 സ്ഥലങ്ങളില്‍ നിന്നായി 1600 ഓളം വളണ്ടിയര്‍മാരെയാണ്​ തെരഞ്ഞെടുത്തിരുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here