വിദേശികൾക്ക് ജോലി ചെയ്യാൻ ‘വെർച്വൽ വീസ’ ലഭിക്കുമെന്ന് അധികൃതർ. ഒരു വർഷം കാലാവധിയുള്ള ഈ വീസ സ്വന്തം സ്പോൺസർഷിപ്പിലാണ് നൽകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ യുഎഇയിലേക്ക് ആകർഷിക്കുന്നതാണ് അധിക ചെലവോ സ്പോൺസർഷിപ്പോ ഇല്ലാത്ത പുതിയ വെർച്വൽ വർക് പെർമിറ്റ്. ചെറുകിട, ഇടത്തരം സംരംഭകർ, വ്യവസായ രംഗത്തെ തുടക്കക്കാർ എന്നിവരെയെല്ലാം രാജ്യത്തേക്കു സ്വാഗതം ചെയ്യുന്നതാണ് നവീകരിച്ച വീസ സംവിധാനം. കമ്പനികളുടെ ആസ്ഥാനം വിദേശ രാജ്യങ്ങളിലാണെങ്കിലും ദുബായിൽ താമസിച്ച് ഇവർക്ക് ജോലി ചെയ്യാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here