ജ​നു​വ​രി ഒ​ന്നി​ന് വ​ർ​ഷാ​വ​സാ​ന അ​വ​ധി പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക്

ദോ​ഹ: പു​തു​വ​ർ​ഷ ദി​ന​മാ​യ ജ​നു​വ​രി ഒ​ന്ന് തി​ങ്ക​ളാ​ഴ്ച ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വ​ർ​ഷാ​വ​സാ​ന അ​വ​ധി​യെ​ന്ന നി​ല​യി​ലാ​ണ് ജ​നു​വ​രി ഒ​ന്നി​ന് എ​ല്ലാ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ഖ​ത്ത​ർ ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റ്സ് ​അ​തോ​റി​റ്റി, ഫി​നാ​ൻ​ഷ്യ​ൽ ​സെ​ന്റ​ർ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എ​ന്നി​വ​ക്ക് കീ​ഴി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും. ചൊ​വ്വാ​ഴ്ച​യാ​യി​രി​ക്കും പ്ര​വൃ​ത്തി ദി​നം.

അ​തേ​സ​മ​യം, മാ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ചി​ല​യി​ട​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ൾ അ​വ​ധി ദി​ന​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ബാ​ങ്കു​ക​ൾ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​സ്.​എം.​എ​സ് സ​ന്ദേ​ശ​മാ​യും സ​മൂ​ഹ മാ​ധ്യ​മ പേ​ജ് വ​ഴി​യും ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്നു​ണ്ട്. ഖ​ത്ത​ർ ഇ​സ്‍ലാ​മി​ക് ബാ​ങ്കി​ന്റെ അ​ൽ ഗ​റാ​ഫ (ക്യൂ ​മാ​ൾ), ദോ​ഹ ഫെ​സ്റ്റി​വ​ൽ സി​റ്റി, മാ​ൾ ഓ​ഫ് ഖ​ത്ത​ർ, സി​റ്റി സെ​ന്റ​ർ, ദാ​ർ അ​ൽ സ​ലാം, ​​പ്ലെ​യ്സ് വെ​ൻ​ഡോം എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ്രാ​ഞ്ചു​ക​ൾ വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ പ്ര​വ​ർ​ത്തി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here