ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബായ എസി മിന്റെ മുഖ്യ പരിശീലകന് സ്റ്റെഫാനോ പിയോളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ക്ലബ് പരിശീലനം പൂര്‍ണമായും റദ്ദാക്കി. രോഗബാധ സ്ഥിരീകരിച്ച പിയോളിയെ ക്വാറന്റൈനില്‍ പ്രവേശിച്ചു.
അതേസമയം പിയോളിക്ക് രോഗലക്ഷണങ്ങളില്ലെന്നും, താരങ്ങള്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും നടത്തിയതിന്റെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും ക്ലബ് വ്യക്തമാക്കി.നേരത്തെ എസി മിലാനില്‍ ലാട്ടന്‍ ഇബ്രാഹിമോവിച്ച്, ഡാനിയേല്‍ മാല്‍ഡിനി, മാട്ടോ ഗാബിയ, ലിയോ ഡുയര്ട്ടേ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.