ഐ എസ് എലില്‍ തുടര്‍ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ ജയം നേടാനായത് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നല്‍കും. അതേസമയം, കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഈസ്റ്റ് ബംഗാള്‍ തോല്‍വി അറിഞ്ഞിട്ടില്ല. 10 മത്സരങ്ങളില്‍ നിന്ന് 10 പോയിന്‍്റുമായി ഈസ്റ്റ് ബംഗാള്‍ 9ആം സ്ഥാനത്തും 10 മത്സരങ്ങളില്‍ നിന്ന് 9 പോയിന്്റുള്ള ബ്ലാസ്റ്റേഴ്സ് 10ആം സ്ഥാനത്തുമാണ്.
വളരെ മോശം പ്രകടനങ്ങളുമായി ലീഗ് ആരംഭിച്ച രണ്ട് ടീമുകളാണ് ഇന്ന് പരസ്പരം പോരടിക്കുക. അവസാന ചില മത്സരങ്ങളിലെ പ്രകടനം ഇരു ടീമുകള്‍ക്കും ആത്മവിശ്വാസം നല്‍കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഇരു ടീമുകളും വിജയിച്ചു. ലീഗില്‍ മുന്നേറണമെങ്കില്‍ ഇരു ടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. മുന്‍പ് സീസണില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ മത്സരം 1-1 എന്ന സ്കോറിനു സമനിലയായിരുന്നു.
ജോര്ഡന് മറേയുടെ ഫോമാണ് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കുന്നത്. ഒപ്പം അവസാന മത്സരങ്ങളില്‍ ഗാരി ഹൂപ്പര്‍ നടത്തുന്ന പ്രകടനങ്ങളും മികച്ചതാണ്. ഏറെ പ്രതീക്ഷകളോടെ എത്തിച്ച ഹൂപ്പര്‍ ഫോമിലേക്കുയരുന്നതിന്്റെ സൂചനയാണ് ലഭിക്കുന്നത്. ഹൂപ്പര്‍ ഫോം തുടര്‍ന്നാല്‍ ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാം. മികച്ച ഫോമിലുള്ള മധ്യനിരയും ബ്ലാസ്റ്റേഴ്സിന്‍്റെ ജീവനാഡിയാണ്.