കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സ്പുട്നിക് വാക്സീന് ഇന്ത്യക്ക് ഉടന്‍ നല്‍കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച റഷ്യന്‍ പ്രസിഡന്റ് ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മെയ് ഒന്നിന് റഷ്യന്‍ നിര്‍മ്മിത വാക്സീനായ സ്പുട്നിക് വാക്സീന് ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യക്കും റഷ്യക്കുമിടയില്‍ ടു പ്ലസ് ടു സംഭാഷണത്തിനും ധാരണയായി.