യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,847 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 1,791 പേര് രോഗമുക്തി നേടിയതായും ആരോഗ്യ -രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആകെ രോഗികള്‍-5,23,795. രോഗമുക്തി നേടിയവര്‍-5,04,251. ചികിത്സയിലുള്ളവര്‍-17,951. വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും ഇവര്‍ക്കു മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
യുഎഇയില്‍ 2,05,625 പേരെ കൂടി പരിശോധിച്ചതോടെ ആകെ 44.5 ദശലക്ഷം പേരില്‍ പരിശോധന നടത്തിയതായി അധികൃതര്‍ പറഞ്ഞു. രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ് ശക്തമായി നടന്നുവരുന്നതായും അറിയിച്ചു.