കോവിഡ് ചട്ടങ്ങള്‍ അവഗണിച്ച് പ്രവര്‍ത്തിച്ച 74 സ്ഥാപനങ്ങള്‍ക്ക് ദുബായ് എക്കണോമിയുടെ കൊമേഴ്സ്യല്‍ കണ്ട്രോള് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം പിഴ ചുമത്തി. 57 റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് മേലാണ് പിഴ ചുമത്തിയത്.
57 റെസ്റ്റോറന്റുകളും കഫേകളും അനുവദിച്ചതിലും കൂടുതല്‍ സമയം പ്രവര്‍ത്തിച്ചതായി അധികൃതര്‍ കണ്ടെത്തി. മാസ്ക് ഒഴിവാക്കുക , സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങളും അധികൃതര്‍ കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് ദുബായ് എക്കണോമി അധികൃതര്‍ മുന്നറിയിപ്പ് നല്കി.