വരുന്ന ദിവസങ്ങളില്‍ രാജ്യത്തുടനീളം കനത്ത മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് തെക്കന്‍ ബംഗ്ലാദേശ്, വടക്കന്‍ ബംഗാള്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍ സംസ്ഥാനങ്ങളിലൂടെ ന്യൂനമര്‍ദ്ദം പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

‘സമുദ്ര നിരപ്പിലുള്ള മണ്‍സൂണ്‍ കാറ്റിന്റെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്തിന് വടക്ക് ഭാഗത്തേക്കും പടിഞ്ഞാറെ അറ്റം കാറ്റിന്റെ സാധാരണ സ്ഥാനത്തിലൂടെയും കടന്നുപോകാന്‍ സാധ്യതയുണ്ട്. തെക്കന്‍ ഗുജറാത്ത് തീരത്ത് നിന്ന് വടക്കന്‍ കേരള തീരത്തേക്ക് ഒരു കാറ്റ് തീരത്തു നിന്ന് അകലെയായി നീങ്ങുന്നുണ്ട്. വടക്കന്‍ പാകിസ്ഥാനില്‍ പഞ്ചാബിനോട് ചേര്‍ന്ന് തീവ്രത കുറഞ്ഞ ഒരു ചുഴലിക്കാറ്റും സ്ഥിതി ചെയ്യുന്നുണ്ട്’- കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജൂലൈ 30 വരെ വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here