സൗദിയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 41 പേര്‍. 3123 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2912 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഹുഫൂഫിലാണ് ഇന്ന് ഏറ്റവും കുടുതല്‍ രേഖപ്പെടുത്തിയത്-343.

ദമ്മാമില്‍ 286ഉം തായിഫില്‍ 284ഉം മക്കയില്‍ 278ഉം റിയാദില്‍ 225ഉം ജിദ്ദയില്‍ 214ഉം അല്‍മുബര്‍റസില്‍ 186ഉം മദീനയില്‍ 156ഉം അല്‍ഖോബാറില്‍ 122ഉം ഖമീസ് മുശൈത്തില്‍ 112ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റു നഗരങ്ങളിലെല്ലാം നൂറിന് താഴെയാണ് കേസുകളുള്ളത്. ഇതോടെ മൊത്തം മരിച്ചവരുടെ എണ്ണം 1387ഉം രോഗബാധിതരുടെ എണ്ണം 167267ഉം ആയി ഉയര്‍ന്നു. 112797 പേരാണ് രോഗമുക്തരായത്.

LEAVE A REPLY

Please enter your comment!
Please enter your name here