ഒമാനിൽ 1177 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 45106 ആയി. 2992 പേർക്കാണ്​ പരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 969 പേരും സ്വദേശികളാണ്​. 208 പ്രവാസികൾ മാത്രമാണ്​ ഉള്ളത്​. 799 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 26968 ആയി. പത്തുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 203 ആയി ഉയരുകയും ചെയ്​തു. 59 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 452 പേരാണ്​ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 116 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

17935 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 368 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇതോടെ മസ്​കത്തിലെ ആകെ രോഗികളുടെ എണ്ണം 28846 ആയി. ഇതിൽ 18589 പേർക്ക്​​ അസുഖം ഭേദമായിട്ടുണ്ട്​. സീബിലാണ്​ ഇന്നും കൂടുതൽ രോഗികൾ. 175 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. 66 പുതിയ രോഗികളുള്ള അമിറാത്ത്​ രണ്ടാമതാണ്​. ബോഷറാണ്​ മൂന്നാം സ്​ഥാനത്ത്​. നാലാമതുള്ള മത്രയിൽ 32 പുതിയ രോഗികളാണ്​ ഉള്ളത്​. മരണപ്പെട്ടതിൽ 132 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. വടക്ക്​, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലും 200ന്​ മുകളിൽ പുതിയ രോഗികളുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here