കോവിഡ് വ്യാപനം തടയുന്നതിനായി വളരെ മികവുറ്റ പ്രതിരോധ പ്രവർത്തനങ്ങളാണ് യുഎഇ യിൽ മന്ത്രാലയം നടപ്പാക്കികൊണ്ടിരിക്കുന്നത്. വ്യാപനം കുറഞ്ഞതിന്റെ ഭാഗമായി കൂടുതൽ ഇളവുകൾ വന്നതോടെ രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. പല ഓഫീസുകളും കർശന സുരക്ഷാ മാനദണ്ഡങ്ങളോടെ പ്രവർത്തിച്ചു തുടങ്ങി. എന്നാൽ ഓഫീസുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നിങ്ങൾ ഈ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

ഓഫീസിലെ നിങ്ങളുടെ സുരക്ഷ നിലനിർത്തുന്നതിന് സ്വീകരിക്കേണ്ട നടപടികൾ :

ബോസുമായി സംസാരിക്കുക

ഓഫീസിൽ ഉണ്ടായിരിക്കേണ്ട 30 അല്ലെങ്കിൽ 50 ശതമാനം ജോലിക്കാരിൽ നിങ്ങൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണോയെന്ന് ബോസുമായി സംസാരിച്ച് ഉറപ്പു വരുത്തുക. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ജോലി ചെയ്യുന്നതാണ് കൂടുതൽ സുരക്ഷിതം.

ഓഫിസിൽ വരികയാണെങ്കിൽ ഈ നിർദ്ദേശങ്ങൾ പാലിക്കുക.

  1. നല്ല വൃത്തിയായിരിക്കുക

രാവിലെ വീട്ടിൽ നിന്ന് പോകുമ്പോൾ കുളിച്ച് നല്ല വൃത്തിയോടെ ആയിരിക്കണം പുറത്തേക്ക് പോവേണ്ടത്.

2. വാട്ടർ ബോട്ടിലും ഉച്ചഭക്ഷണവും കൊണ്ടു വരിക

ചില ഓഫീസുകളിൽ അവരുടെ കിച്ചണും കാന്റീനുകളും തുറന്നിരിക്കില്ല, അതിനാൽ നിങ്ങൾക്ക് ഭക്ഷണവും വെള്ളവും ലഭ്യമാകണമെന്നില്ല. കൂടുതൽ സുരക്ഷിതമായിരിക്കാൻ, ഉച്ചഭക്ഷണവും ഒരു വലിയ കുപ്പിയിൽ വെള്ളവും കൊണ്ടുവരിക, കൂടുതൽ വെള്ളം കുടിക്കുന്നത് ഈ വേനൽക്കാലത്ത് നിങ്ങൾക്ക് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

3. മാസ്ക്, കയ്യുറകൾ, ഹാൻഡ് സാനിട്ടയ്‌സർ എന്നിവ കരുതുക

നിങ്ങൾ കാറിലാണ് വരുന്നതെങ്കിൽ ഓഫീസിലെത്തിയ ഉടനെ ധരിക്കുന്നതിനായി ഫേസ്‌ മാസ്ക്കും കയ്യുറകളും സൂക്ഷിക്കുക. പൊതുഗതാഗതമാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ അവ ധരിക്കുക. ഓഫീസിലേക്ക് പ്രവേശിക്കുമ്പോൾ കയ്യുറകൾ ഉപയോഗിക്കുന്നത് പ്രതലങ്ങളിൽ സ്പർശിക്കുമ്പോളുണ്ടാകുന്ന അണുക്കളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. ഓഫീസിൽ എല്ലാ സമയത്തും മാസ്ക് ധരിക്കണം.

4. താപനില എടുക്കുക

നിങ്ങൾ കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഓഫീസ് കെട്ടിട സുരക്ഷാ ഗാർഡോ ഓഫീസ് അഡ്മിനിസ്ട്രേറ്ററോ താപനില എടുക്കേണ്ടതുണ്ട്. നിങ്ങൾക്ക് പനി ഇല്ലെന്ന് ഉറപ്പാക്കലാണ് ഇതിന്റെ ലക്ഷ്യം.

5. എത്തിയാൽ ഉടനെ കൈ കഴുകുക

ഓഫീസിൽ എത്തിയ ഉടനെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകുക.

6. വാതിലുകൾ തുറക്കാൻ ടിഷ്യു പേപ്പർ ഉപയോഗിക്കുക

കൈകൾ കഴുകുന്നത് മാത്രമല്ല , തുടർന്ന് വാതിൽ ഹാൻഡിലുകളിൽ പിടിക്കുമ്പോൾ ശ്രദ്ധിക്കുകയും വേണം. കൈ കഴുകിയ ശേഷം വാതിലുകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനും ഒരു ടിഷ്യു പേപ്പർ കയ്യിൽ കരുതുക.

7. ടേബിൾ വൃത്തിയായി തുടക്കുക

ടിഷ്യു പേപ്പറും ഹാൻഡ് സാനിറ്റൈസറും ഉപയോഗിച്ച് നന്നായി ടേബിൾ തുടക്കണം. മൗസ്, കമ്പ്യൂട്ടർ കീബോർഡ്, ഫോൺ അല്ലെങ്കിൽ പേനകൾ തുടങ്ങിയ പതിവായി നിങ്ങൾ സ്പർശിക്കുന്ന എല്ലാം തന്നെ വൃത്തിയാക്കുക.

8. സഹപ്രവർത്തകരിൽ നിന്ന് അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

ജോലിസ്ഥലത്ത് മറ്റുള്ളവരുമായി 2 മീറ്റർ സാമൂഹിക അകലം എല്ലായ്‌പ്പോഴും പാലിക്കേണ്ടതുണ്ട്. ഇക്കാര്യം വളരെ ഗൗരവമായി എടുക്കണം.

9. മീറ്റിങ്ങുകൾ ഒഴിവാക്കുക

നിങ്ങളുടെ ടീമുമായോ ഓഫീസിന് പുറത്തുള്ള ആളുകളുമായോ മീറ്റിങ്ങുകൾ നടത്തുവാതിരിക്കാൻ ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here