ലോകം 2019 വർഷക്കാലത്തെ അവസാന ദിവസം ആഘോഷിക്കുമ്പോൾ ലോക രാഷ്ട്രങ്ങളിൽ സാങ്കേതികയ്ക്കും കരുത്തിനും തലതൊട്ടപ്പനായി നിക്കുന്ന ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരു വാര്‍ത്ത വന്നത്. അതെ ലോകം ഇന്നനുഭവ്ച്ചറിയുന്ന വിഷമങ്ങളും തുടക്കമെന്നോണമായിരുന്നു ആ വാർത്ത, ചൈനയിലെ വുഹാനില്‍ ന്യൂമോണിയയ്ക്കു കാരണമാകുന്ന ഒരു സമാന വൈറസ് കണ്ടെത്തിയിരിക്കുന്നു. ഉടനെ തന്നെ ആ നഗരം അടച്ചിടാന്‍ തീരുമാനിച്ചു. ഈ സമയം ലോകം മുഴുവന്‍ പുതുവര്‍ഷ രാവിന്റെ ആഘോഷങ്ങളിൽ ആടിത്തിമിർന്നു, വലിയൊരു മഹാമാരിയുടെ മുൻപുള്ള സന്തോഷ ദിനമെന്നോണം

ചൈനയിലെ വുഹാനില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട കൊറോണ കുടുംബത്തിലെ പുതിയ അംഗം, ലോകാരോഗ്യ സംഘടന കോവിഡ് 19 എന്നു പേരിട്ടുവിളിച്ച വൈറസ്. ലോകത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ട് 100 ദിവസം പിന്നിടുന്നു. ഈ വൈറസ് ഇപ്പോൾ ഇരുന്നൂറിലധികം രാജ്യങ്ങളിലായി തൊണ്ണൂറായിരത്തോളം ജീവനുകള്‍ ഭൂമിയില്‍ മരിച്ചു വീണു. മരണത്തിനും ജീവിതത്തിനും ഇടയില്‍ പതിനഞ്ച് ലക്ഷത്തിലധികം പേര്‍. ലോകം മുഴുവന്‍ നിശ്ചലമാണ്. എവിടെയും ഭീതിയുടെ മുഖങ്ങള്‍. കൊറോണയിൽ വിറങ്ങലിച്ച നിൽക്കുകയാണ് ലോകം

LEAVE A REPLY

Please enter your comment!
Please enter your name here