24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 114 പോലീസ് ഉദ്യോഗസ്ഥര്‍ക്കു കോവിഡ് സ്ഥിരീകരിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 2,325 ആയി ഉയര്‍ന്നു. ഇതുവരെ 26 പോലീസ് ഉദ്യോഗസ്ഥര്‍ രോഗം ബാധിച്ച് മരിച്ചു.

നിവലില്‍ പോലീസുകാര്‍ക്കിടയില്‍ 1,330 കേസുകളാണുള്ളത്. വ്യാഴാഴ്ച സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരില്‍ 1,216 സജീവ കോവിഡ് കേസുകളുണ്ടായിരുന്നു. ബുധനാഴ്ച പോലീസില്‍ 131 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതായും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രേഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം മുംബൈയിലെ 55-ഓളം പോലീസുകാരോട് വീട്ടില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. 52 വയസ്സിനു മുകളിലുള്ളവരും പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ അവസ്ഥകളുമുള്ളവര്‍ക്കുമാണ് സമാനമായ നിര്‍ദ്ദേശം നല്‍കിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിക്കപ്പെട്ട സംസ്ഥാനമായ മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 2,682 പുതിയ കേസുകളും 116 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ കോവിഡ് കേസുകള്‍ 62,228 ആയി ഉയരുകയും ചെയ്തിരുന്നു. തലസ്ഥാനമായ മുംബൈയില്‍ ഇതുവരെ 36,932 കേസുകളും 1,173 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here