ഇന്ന് ഒമാനില്‍ 1145 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതര്‍ 73791 ആയി. ഇതില്‍ 1047 പേര്‍ സ്വദേശികളും 98 പേര്‍ പ്രവാസികളുമാണ്​. ആകെ 3344 പരിശോധനകളാണ്​ നടത്തിയത്​. ആകെ 3138 പരിശോധനകളാണ്​ നടത്തിയത്​. 1658 പേര്‍ക്ക്​ കൂടി രോഗം ഭേദമായിട്ടുമുണ്ട്​. ഇതോടെ രോഗമുക്​തരുടെ എണ്ണം 53007 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലു പേരാണ്​ മരണപ്പെട്ടത്​. ഇതോടെ മരണ സംഖ്യ 359 ആയി. 76 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 568 പേരാണ്​ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​.

ഇതില്‍ 170 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 20425 പേരാണ്​ നിലവില്‍ അസുഖബാധിതരായിട്ടുള്ളത്​. മസ്​കത്ത്​ ഗവര്‍ണ​േററ്റിലാണ്​ പുതിയ രോഗികള്‍ കൂടുതല്‍. 318 പേര്‍ക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. തെക്ക്​, വടക്ക്​ ബാത്തിന ഗവര്‍ണറേറ്റുകളാണ്​ തൊട്ടുപിന്നില്‍. വിലായത്ത്​ തലത്തിലെ കണക്കുകള്‍ പരിശോധിക്കു​േമ്ബാള്‍ സീബ്​ തന്നെയാണ്​ ഇന്നും മുന്നില്‍. 151 പേര്‍ക്കാണ്​ ഇവിടെ പുതുതായി രോഗം സ്​ഥിരീകരിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here