ഇന്ത്യയിൽ​ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 11,929 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 311 മരണവും റിപ്പോർട്ട്​ ചെയ്​തു. മരണസംഖ്യ 9,195 ആയി ഉയർന്നു. രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 3,20,922 ആയതായും ആരോഗ്യമ​ന്ത്രാലയം അറിയിച്ചു. മഹാരാഷ്​ട്ര, ഡൽഹി, തമിഴ്​നാട്​ എന്നീ സംസ്​ഥാനങ്ങളിലാണ്​ കൂടുതൽ രോഗബാധിതരുള്ളത്.

മഹാരാഷ്ട്രയില്‍ 1,04,568 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചു. 3830 മരണവും റിപ്പോര്‍ട്ട് ചെയ്തു. 42,687 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. 397 മരണവുമുണ്ടായി. ഗുജറാത്തില്‍ 23,038 പേര്‍ക്ക് രോഗവും 1448 മരണവും റിപ്പോര്‍ട്ട് ചെയ്തു.

മതിയായ ചികിത്സാ സൗകര്യമില്ലാത്തത് ഡൽഹിയെ കുഴക്കുന്നുണ്ട്. സ൪ക്കാ൪ സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെക്കുറിച്ച് ആലോചിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേ൪ന്നു. കേന്ദ്ര ആരോഗ്യ മന്ത്രി, ഡൽഹി മുഖ്യമന്ത്രി, ലെഫ് ഗവ൪ണ൪ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പത്തിനും അമ്പതിനും ഇടയിൽ കിടക്കകളുള്ള നഴ്സിങ് ഹോമുകളെ കോവിഡ് ആശുപത്രികളാക്കി ഡൽഹി സ൪ക്കാ൪ ഉത്തരവിറക്കി. 20000 കിടക്കകൾ വാങ്ങാൻ ഓ൪ഡ൪ നൽകി. 500 റെയിൽവെ കോച്ചുകളും സജ്ജമാക്കി. തമിഴ്നാട്, ഗുജറാത്ത്, ഉത്ത൪പ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നിവിടങ്ങളിലും രോഗം പട൪ന്ന് പിടിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here