രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,34,154 പുതിയ കോവിഡ് കേസുകള്‍. 2,887 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചതായി സ്ഥിരീകരിച്ചത്. 17,13,413 സജീവ കേസുകളാണ് നിലവിലുളളത്. രാജ്യത്ത് ഇതുവരെ 2,84,41,986 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുളളത്. 3,37,989 പേര്‍ കോവിഡ് രോഗത്തിന് കീഴടങ്ങി .

രാജ്യത്ത് ഇതിനകം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 22,10,43,693 ആയി ഉയര്‍ന്നു. രണ്ടുമുതല്‍ 18 വയസ്സുവരെയുളള കുട്ടികളില്‍ കോവാക്‌സിന്റെ രണ്ടും മൂന്നുംഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വിജയകരമായി പൂര്‍ത്തിയാവുകയാണെങ്കില്‍ വൈകാതെ കുട്ടികളിലും വാക്‌സിന്‍ വിതരണം തുടങ്ങിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here