സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1389 പേര്‍. 1626 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 86.74 ശതമാനമായി ഉയര്‍ന്നു. മരണ സംഖ്യ മൂവായിരം പിന്നിട്ടു ഇന്നു മാത്രം മരണപെട്ടത് 36 പേരാണ് 109 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

മക്ക 106, മദീന 53, ഖമിസ് മുഷിയാത് 90, ജിസാന്‍ 53, ജിദ്ദ 49 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 136 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 34,490 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 1991 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 282,824 ഉം മരണസംഖ്യ 3020 ഉം രോഗമുക്തി നേടിയവര്‍ 245,314 ആയി.

സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് അഞ്ചു വരെ രാജ്യത്ത് ഇതുവരെ ആകെ 35,70,851 സ്രവസാംപിളുകളിൽ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 52,099 സ്രവസാമ്ബിളുകള്‍ ടെസ്റ്റ് നടത്തി. ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം , 18,732,987, , മരണസംഖ്യ, 705,221 രോഗമുക്തി നേടിയത് 11,945,739 ചികിത്സയില്‍ ഉള്ളവര്‍ 6,083,220. പേര്‍.

LEAVE A REPLY

Please enter your comment!
Please enter your name here