രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 14,313 പേ​ര്‍​ക്ക് കോ​വി​ഡ് പോസിറ്റിവ് സ്ഥി​രീ​ക​രി​ച്ചു. പുതുതായി 549 മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തതോടെ ആകെ മരണ സംഖ്യ 4,57,740 ആ​യി ഉ​യ​ര്‍​ന്നു.1.22 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.

കഴിഞ്ഞ ദിവസം 13,543 പേ​രാണ് രോഗമുക്തരായത് . ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 3. 36 (3,36,41,175 ) കോ​ടി​യാ​യി ഉ​യ​ര്‍​ന്നു. നി​ല​വി​ല്‍ 1,61,555 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. അതെ സമയം കേരളത്തില്‍ 7,772 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് .86 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു .ആകെ രോഗമുക്തി നിരക്ക് 98.19 ശതമാനമായി തുടരുന്നു .

ഇ​തു​വ​രെ 3,42,60,470 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇതുവരെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ ഇ​തി​ന്‍റെ 0.47 ശ​ത​മാ​നം പേ​ര്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​ത്. 1.22 ശ​ത​മാ​നം ആ​ണ് പ്ര​തി​ദി​ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. അതെ സമയം 57 ലക്ഷം വാക്‌സിന്‍ ഡോസാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിതരണം ചെയ്തത് .രാജ്യത്തെ ആകെ വാക്സിനേഷന്‍ 105.43 കോടി 1,05,43,13,977) പിന്നിട്ടു .

LEAVE A REPLY

Please enter your comment!
Please enter your name here