യുഎഇയില്‍ ഇന്ന് 1,538 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു. 1,501 പേര്‍ രോഗമുക്തി നേടി. 119,132 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 111,814 പേര്‍ രോഗമുക്തി നേടി.

Covid in UAE

472 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 6,846 പേര്‍ ചികിത്സയിലാണ്. 105,740 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതുവരെ 12 ദശലക്ഷത്തോളം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ടെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here