ഖത്തറിൽ കോവിഡ്​ രോഗം ബാധിച്ച്​ ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചതേയാടെ ആകെ മരണം 15 ആയി. തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലായിരുന്ന 74 കാരനായ പ്രവാസിയാണ്​ മരിച്ചത്​. ശനിയാഴ്​ച 1547 പേർക്കുകൂടി രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. നിലവിൽ ആകെ ചികിൽസയിലുള്ളവർ 27169 ആണ്​. ഇതിൽ 1308 പേരാണ്​ വിവിധ ആശുപത്രികളിലുള്ളത്​. ഇതിൽ 158 പേർ തീവ്രചരിചരണവിഭാഗത്തിലാണ്​.

നേരിയ രോഗലക്ഷണമുള്ള മറ്റുള്ളവർ സമ്പർക്കവിലക്ക്​ കേന്ദ്രങ്ങളിലാണ്​. 242 പേർക്കു കൂടി ശനിയാഴ്​ച കോവിഡ്​ രോഗം ഭേദമായിട്ടുണ്ട്​. ആകെ രോഗം ഭേദമായവർ 3788 ആയി. രാജ്യത്ത്​ വൈറസ്​ ബാധ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയിട്ടുണ്ടെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികളുടെ എണ്ണം കൂടാൻ പലവിധ കാരണങ്ങളുണ്ട്​.

നിലവിലുള്ള രോഗികളുടെ സമ്പർക്കശൃംഖല കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്​ ആരോഗ്യപ്രവർത്തകർ. ഇതിനാൽതന്നെ ഒരു പ്രദേശത്തുള്ള അല്ലെങ്കിൽ ഒരു മേഖലയിലുള്ള ആയിരക്കണക്കിന്​ ആളുകളുടെ പരിശോധന നടത്തിവരികയാണ്​. ഒരു മേഖലയിലെ ചിലരിൽ നിന്ന്​ റാൻഡം ആയി പരിശോധന നടത്തുന്നുമുണ്ട്​. കമ്മ്യൂണിറ്റി ചെക്കിങ്​ നടത്തുകയും ചെയ്യുന്നുണ്ട്​. ഇത്തരത്തിൽ പരിശോധനകളു​െട എണ്ണം കൂടിയതും രോഗികൾ കൂടാൻ കാരണമായിട്ടുണ്ട്​. റമദാനിലും തുടർന്ന്​ പെരുന്നാളിലും ഗൃഹസന്ദർശനം പോലുള്ളവ ഒഴിവാക്കണം.

ഖത്തറിൽ സാമൂഹിക അകലം പാലിക്കുന്നതിൽ ജനങ്ങൾ വീഴ്​ച വരുത്തിയത്​ രോഗം വ്യാപിക്കാൻ കാരണമായതായി ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹ അധ്യക്ഷൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാജ്യത്തെ ആദ്യ കോവിഡ്–19 കേസ്​ കണ്ടെത്തിയത് ഖത്തരി കുടുംബത്തിലെ ഒരു പരിചാരികക്കാണ്​. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ്–19 സ്​ഥിരീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here