ഒമാനിൽ 193 പേർക്ക്​ കൂടി കോവിഡ്​19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 5379 ആയി. പുതിയ രോഗികളിൽ 121 പേർ പ്രവാസികളും 72 പേർ ഒമാനികളുമാണ്​. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1465ൽ നിന്ന്​ 1496 ആയി ഉയർന്നു​.

രണ്ട്​ മലയാളികളടക്കം 23 പേരാണ്​ കോവിഡ്​ ബാധിച്ച്​ ഇതുവരെ മരണപ്പെട്ടത്​. 3860 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 153 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 4082 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here