2021 ഇന്റർനാഷണൽ ഓർഗനൈസേഷണൽ റെസിലൻസ് അവാർഡ് ചടങ്ങിൽ ‘ഇൻസ്റ്റിറ്റ്യൂഷണൽ റെസിലിയൻസ്’ വിഭാഗത്തിൽ രണ്ട് അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കി അബുദാബി പോലീസ്. കോവിഡിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള സേഫ് സിറ്റി സിസ്റ്റം സ്ഥാപിക്കൽ, പുതിയ സംരംഭങ്ങളിൽ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കൽ തുടങ്ങിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള സാമൂഹിക സുരക്ഷ വർധിപ്പിക്കൽ നടപടികൾക്കുള്ള അംഗീകാരമായാണ് അവാർഡ്.

പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ബ്ലാക്ക്‌സ്റ്റോൺ റെസിലിയൻസ് പ്രോജക്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറിൽ നിന്ന് അബുദാബി പോലീസ് ഡയറക്ടർ ജനറൽ ഹിസ് എക്സലൻസി മേജർ ജനറൽ മക്തൂം അലി അൽ ഷെരീഫി രണ്ട് അവാർഡുകളും ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here