യുഎഇയിൽ കോവിഡ് 19 ബാധിച്ച നാലു പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ ആകെ മരണം 1,796 ആയി. 2122 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 2077 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ: 6,26,936. രോഗമുക്തി നേടിയവർ: 6,05,618. ചികിത്സയിലുള്ളവർ:19,522. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.

രാജ്യത്ത് ആകെ കോവിഡ് പരിശോധന 56.3 ദശലക്ഷത്തിലേറെ ആയതായി അധികൃതർ പറഞ്ഞു. പ്രതിരോധ കുത്തിവയ്പും (വാക്സീനേഷൻ) വ്യാപകമായി നടന്നുവരുന്നു. അതേസമയം, എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here